തളിപ്പറമ്പ്: മണൽ കടത്തുന്നതിനിടെ പോലീസ് പിടിയിലായ മിനി ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പറശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തു നിന്നാണ് മിനി ലോറി പിടികൂടിയത്.


തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോൻ, എസ്.ഐ കെ.വി. സതീശൻ, ഡ്രൈവർ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം പിടികൂടിയത്.
ആശുപത്രിക്ക് സമീപംവെച്ച് മിനിലോറി പിടികൂടിയത്.പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ കെ.എൽ-18 ഡി-0206 നമ്പർ വണ്ടി കൂറച്ച് മുന്നിലായി നിർത്തിയ ശേഷം ഡ്രൈവർഓടിരക്ഷപ്പെടുകയായിരുന്നു.പറശിനിക്കടവ് ഭാഗത്തുനിന്നും ധർമ്മശാല ഭാഗത്തേക്ക് വരികയായിരുന്നു മിനിലോറി.
Sand smuggling in Thaliparam; Mini lorry seized, driver flees